‘നായകസ്ഥാനം വേണ്ടെന്ന് വച്ചതിന് പിന്നിൽ’.. വെളിപ്പെടുത്തലുമായി ക്യാപ്റ്റൻ കൂൾ

September 13, 2018

കുറച്ചു നാൾ മുൻപ് വരെ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർ ആരാണെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളു.. സമ്മർദ്ദ നിമിഷങ്ങളിലും മനസ്സാന്നിധ്യം കൈവിടാതെ ഇന്ത്യയെ വിജയ തീരത്തേക്ക് നയിച്ച വിശ്വസ്തനായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ, ക്യാപ്റ്റൻ കൂൾ സാക്ഷാൽ എം എസ് ധോണി. എന്നാൽഏവരെയും ഞെട്ടിച്ചുകൊണ്ട് പെട്ടൊരു നിമിഷത്തിലായിരുന്നു താരം നായക സ്ഥാനം ഉപേക്ഷിക്കാനുള്ള തീരുമാനാം ലോകത്തെ അറിയിച്ചത്..ക്യാപറ്റൻ കൂൾ നായക സ്ഥാനം ഒഴിഞ്ഞതിനു പിന്നിലുള്ള കാരണമെന്തെന്ന് അന്വേഷിച്ചവർക്ക് പക്ഷേ തൃപ്തിയായ ഒരു ഉത്തരം കിട്ടിയിരുന്നില്ല..എന്നാൽ തന്റെ ആ തീരുമാനത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ധോണി ഇപ്പോൾ..  റാഞ്ചിയില്‍ നടന്ന ഒരു പരിപാടിയിലാണ് താരം വെളിപ്പെടുത്തൽ നടത്തിയത്. ” 2019 ലോകകപ്പിന് മുന്‍പ് ടീമിനെ സജ്ജമാക്കാന്‍ ഒരു പുതിയ നായകനെ വേണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അതിന് അനുയോജ്യമായ സമയത്താണ് നായക സ്ഥാനമൊഴിഞ്ഞതെന്ന്” ഇതിഹാസ നായകന്‍ പറയുന്നു.

ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പുകളും ചാമ്പ്യന്‍സ് ട്രോഫി കിരീടവും സമ്മാനിച്ചായിരുന്നു നായക സ്ഥാനത്തുനിന്ന് ധോണിയുടെ പടിയിറക്കം 2014ല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കരിയറിലെ അവസാന ടെസ്റ്റിലാണ് ധോണി  ക്യാപറ്റന്റെ വേഷത്തിൽ കളിക്കളത്തിൽ ഇറങ്ങിയത്.. രണ്ട് വര്‍ഷത്തിന് ശേഷം ഏകദിന- ടി20 നായക സ്ഥാനങ്ങളും ഉപേക്ഷിച്ചു. ഇന്ത്യക്ക് അണ്ടര്‍ 19 ലോകകപ്പ് നേടിത്തന്ന വിരാട് കോലി ഇതോടെ സീനിയര്‍ ടീം നായക സ്ഥാനത്തെത്തുകയായിരുന്നു..

അകെ മൊത്തം അറുപത് ടെസ്റ്റുകളില്‍ ധോണി  ഇന്ത്യയെ നയിച്ചപ്പോള്‍ 27 ജയവും 15 സമനിലയുമുണ്ടായി. 18 എണ്ണത്തില്‍ ഇന്ത്യ പരാജയവും ഏറ്റുവാങ്ങി.. ഏകദിനത്തില്‍ 119 മത്സരങ്ങളില്‍ നയിച്ചപ്പോള്‍ 110 ജയവും 74 തോല്‍വിയും ഉണ്ടായി. ടി20യില്‍ 72 മത്സരങ്ങളില്‍ 41 ജയവും 28 തോല്‍വിയും മഹിക്ക് കീഴില്‍ ഇന്ത്യയറിഞ്ഞു..