സെയ്ഫുമൊത്തുള്ള രസകരമായ ലൊക്കേഷൻ വിശേഷങ്ങൾ പങ്കുവെച്ച് പ്രീതി സിന്റ..

വർഷങ്ങൾക്കുമുമ്പുള്ള ചിത്രത്തിലെ  രസകരമായ ലൊക്കേഷൻ വിശേഷങ്ങൾ പങ്കുവെച്ച് നടി പ്രീതി സിന്റ. സലാം നമസ്തേ എന്ന ചിത്രത്തിലെ സെയ്ഫ് അലി ഖാനുമൊത്തുന്ന മാനോഹരമായ ലൊക്കേഷൻ വിശേഷങ്ങളാണ് പ്രീതി സിന്റ പങ്കുവെച്ചിരിക്കുന്നത്. സെറ്റിൽ എല്ലോഴും അൽ രസമായിരുന്നു. ഞാനും സെയ്‌ഫും തമ്മിൽ തല്ലായിരുന്നതിനാൽ ഞങ്ങൾ തമ്മിലുള്ള വഴക്ക് കണ്ട് പരസ്പരം കൊല്ലാനുള്ള ശ്രമമാണോയെന്നുവരെ ചിന്തിച്ചിരുന്നവരായിരുന്നു സൈറ്റിലുള്ളവർ.


ക്യാമറയ്ക്കു പിന്നിലും മുന്നിലും എപ്പോഴും കാണുമ്പോൾ വഴക്കടിക്കുന്ന ഞങ്ങളെ കണ്ട് റിഹേയേഴ്‌സൽ ചെയ്യുകയാണോ ശെരിക്കും വഴക്കിടുകയാണോ എന്ന സംശയമായിരുന്നു പലപ്പോഴും കൂടെയുണ്ടായിരുന്നവർക്ക്. ഇപ്പോൾ ശെരിക്കും സെയ്ഫിനെ മിസ് ചെയ്യുന്നുവെന്നും പ്രീതി പറഞ്ഞു..

പ്രീതിയും സെയ്‌ഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ ലീവ് ഇൻ റിലേഷന്ഷിപ്പിൽ  കഴിയുന്ന റൺ ദമ്പതികളുടെ കഥയാണ് പറയുന്നത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ ഒരുമിച്ച് താമസിക്കുന്നതിനിടയിൽ ഗർഭിണിയാകുന്ന പ്രീതിയുടെ കുട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമോയെന്ന ചിന്തയിൽ നടക്കുന്ന കഥാപാത്രത്തെയാണ് സെയ്ഫ് അവതരിപ്പിച്ചത്. ഈ ചിത്രത്തിന്റെ വിശേഷങ്ങളാണ് പതിമൂന്ന് വർഷങ്ങൾക്ക് ശേഷം ഇൻസ്റ്റാഗ്രാമിലൂടെ പ്രീതി പങ്കുവെച്ചിരിക്കുന്നത്.