10 വർഷത്തെ രഹസ്യ പ്രണയം; ഒടുവിൽ വിവാഹിതരാവാനൊരുങ്ങി സൈനയും കശ്യപും…

നീണ്ട പത്തുവർഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരാവാനൊരുങ്ങി ബാഡ്മിന്റൺ താരങ്ങൾ സൈന നെഹ്വാളും പി. കശ്യപും. 2005 ൽ  ബാഡ്മിന്റൺ അക്കാദമിയിലെ പഠനത്തിനിടയിൽ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും ഇപ്പോൾ വിവാഹത്തിലേക്കും എത്തിയിരിയ്ക്കുകയാണ്. ഇരുവരും ഒരുപാട് വർഷങ്ങളായി രഹസ്യമായി സൂക്ഷിച്ചിരുന്ന പ്രണയ ബന്ധം ഇവരുടെ അടുത്ത സുഹൃത്തുക്കൾ മാത്രമേ അറിഞ്ഞിരുന്നുള്ളു. എന്നാൽ ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ സംസാരിച്ചുറപ്പിച്ച  വിവാഹം ഈ വർഷം അവസാനത്തോടെ ഡിസംബറിൽ ഉണ്ടാകുമെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.

ഡിസംബർ 16 ന് ഹൈദരാബാദിൽ ലളിതമായ ചടങ്ങുകളോടെയായിരിക്കും ഇരുവരുടെയും വിവാഹം നടത്തുക. അതിന് ശേഷം ഡിസംബർ 21 ന് എല്ലാവർക്കുമായി സത്കാരം നടത്തുമെന്നും ഇരുവരുടെയും അടുത്ത ബന്ധുക്കൾ പറഞ്ഞിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി ഇരുപതിലധികം പ്രധാന മെഡലുകൾ കരസ്ഥമാക്കിയ സൈന, ലോക ചാംബ്യൻഷിപ്പിലേക്കായി വെള്ളി, വെങ്കലം തുടങ്ങി മെഡലുകളും നേടിയിട്ടുണ്ട്.  2013 ൽ ലോക റാങ്കിലെങ്കിൽ ആറാം സ്ഥാനം നേടിയിട്ടുള്ള താരമായ കശ്യപ്, 2014 കോമൺവെൽത്ത് ഗെയിംസിലെ സ്വർണ്ണ മെഡൽ ജേതാവുകൂടിയാണ്.

ഇന്ത്യക്ക് ഏറെ അഭിമാന മുഹൂർത്തങ്ങൾ സമ്മാനിച്ച ഇരുവരുടെയും വിവാഹ വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. വിവാഹിതരാവാൻ പോകുന്ന താരങ്ങൾക്ക് ആശംസകളുമായി നിരവധി ആളുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.

 

View this post on Instagram

 

Tarun’s wedding !

A post shared by Parupalli Kashyap (@parupallikashyap) on

 

View this post on Instagram

 

Yummmyyyyyyy??? #supercheatday

A post shared by Parupalli Kashyap (@parupallikashyap) on