ധോണിയാകാൻ സർഫ്രാസിന്റെ ശ്രമം; പണികൊടുത്ത് ട്രോളന്മാർ..

ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് പകരം വെക്കാനില്ലാത്ത അത്ഭുത പ്രതിഭയാണ് ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിങ് ധോണി. ധോണിയുടെ ഫീൽഡിങ് എന്നും ക്രിക്കറ്റ് ലോകത്ത് ചർച്ചയാകാറുണ്ട്. എന്നാൽ ഇപ്പോൾ നവ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത് ധോണിയെ അനുകരിക്കാൻ നോക്കി പണി കിട്ടിയ പാക്ക് ക്രിക്കറ്റർ സർഫ്രാസാണ്.  കഴിഞ്ഞ ദിവസം ന്യൂസിലന്ഡിനെതിരെ നടന്ന ട്വന്റി ട്വന്റി മത്സരത്തിൽ സർഫ്രാസ് അഹമ്മദ് പുറത്തായിരുന്നു.

കളിക്കിടയിൽ മിച്ചൽ സാന്ററുടെ പന്ത് സ്വീപ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ സർഫ്രാസ് വഴുതി വീഴുകയായിരുന്നു. എന്നാൽ വീണതിന് ശേഷവും ധോണി സ്റ്റൈലിൽ ക്രീസിലേക്ക് കയറാൻ ശ്രമം നടത്തി വിഫലമായ താരത്തിന്റെ പ്രകടനത്തെ ട്രോളന്മാർ ആഘോഷമാക്കുകയായിരുന്നു..

ഇതോടെ ധോണിയെ പോലെ ധോണിയെ ഉള്ളൂ.. ധോണിയ്ക്ക് പകരം വെക്കാൻ ആർക്കുമാവില്ല തുടങ്ങിയ കമന്റുകളുമായി പാക്കിസ്ഥാൻ കളിക്കാരൻ സർഫ്രാസ് അഹമ്മദിന് നേരെ സോഷ്യൽ മീഡിയയിൽ പൊങ്കാല ഇടുകയാണ് ധോണി ആരാധകർ. ഇതിനു മുമ്പും ഒരിക്കൽ ധോണിയെ അനുകരികരിക്കാനുള്ള ശ്രമം സർഫ്രാസ് നടത്തിയിരുന്നു. ഇതും പരാജയപ്പെട്ടിരുന്നു.

ഇന്ത്യ ബംഗ്ളാദേശ് മത്സരത്തിൽ ധോണിയുടെ നിർദ്ദേശ പ്രകാരം ഫീൽഡിങ്ങിൽ രോഹിത് മാറ്റം വരുത്തിയിരുന്നു. ഇത് ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് നേടി കൊടുത്തു. ഇത് ഏറെ ചർച്ചയായിരുന്നു..പിന്നീട് കളിയിൽ  ഈ നീക്കവും സർഫ്രാസ് അനുകരിക്കാൻ ശ്രമിച്ചിരുന്നു. അതും പരാജയപ്പെട്ടതോടെ ഇതിനും മികച്ച രീതിയിലാണ് ട്രോളന്മാർ സർഫ്രാസിനെ നേരിട്ടത്..