ഗാനാസ്വാദകരെ സ്വരരാഗങ്ങളുമായി വിസ്മയിപ്പിച്ച ജൂനിയർ കലാഭവൻ മണിയുടെ പ്രകടനം കാണാം…

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരൊറ്റ പാട്ടിലൂടെ ലോകം മുഴുവനുമുള്ള മലയാളികളുടെ ഹൃദയം കീഴടക്കിയ ശരത് കോമഡി ഉത്സവ വേദിയിൽ. ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലാത്ത ശരത് ഗാനാസ്വാദകരെ സ്വരരാഗങ്ങളുമായി വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നാടൻ പാട്ട് താരകപെണ്ണാളേ എന്ന മനോഹര ഗാനത്തിലൂടെ ഉത്സവ വേദിയെ കീഴടക്കിയ ശരത് പിന്നീട് നിരവധി ഗാനങ്ങളും പാടി, കലയുടെ ലോകത്ത് പകരം വെക്കാനില്ലാത്ത സംഗീത പ്രതിഭയായ   ജൂനിയർ കലാഭവൻ മണി എന്ന ലേബലും കൊണ്ടാണ് ഉത്സവ വേദിയിൽ നിന്നും പ്രേക്ഷക ഹൃദയങ്ങളിലേക്ക് നടന്ന് നീങ്ങിയത്. ശരത്തിന്റെ അസാധ്യ പ്രകടനം കാണാം…