കോമഡി ഉത്സവവേദിയെ വൃന്ദാവനമാക്കി ഒരു കൃഷ്ണനും രാധയും ; വീഡിയോ

September 12, 2019

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയുടെ കണ്ണും മനവും കവർന്ന സുന്ദരി കൃഷ്ണനാണ് വൈഷ്ണവ കെ സുനിൽ. കഴിഞ്ഞ അഷ്ടമി രോഹിണി നാളിൽ കൃഷ്ണ വേഷം ധരിച്ചെത്തിയ വൈഷ്ണവയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ അമ്പാടി കൃഷ്ണനായി വന്ന് കോമഡി ഉത്സവവേദിയെ വൃന്ദാവനമാക്കി മാറ്റിയിരിക്കുകയാണ് കൃഷ്ണനും രാധയും.

പതിനാല് വർഷങ്ങളായി ക്ലാസിക്കൽ ഡാൻസ് അഭ്യസിക്കുന്ന വൈഷ്ണവ കഴിഞ്ഞ മൂന്ന് വർഷങ്ങളായി ആഘോഷ ദിവസങ്ങളിൽ കൃഷ്ണ വേഷംകെട്ടി സോഷ്യൽ മീഡിയയുടെ മനം കവരാറുണ്ട്. ഗുരുവായൂർ സ്വദേശിയായ വൈഷ്ണവ തൃശൂർ സെന്റ് തോമസ് കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. വൈഷ്ണവ കൃഷ്ണനായി നിറഞ്ഞാടിയപ്പോൾ കൃഷ്ണനൊപ്പം മികച്ച പ്രകടനവുമായി  വേഷമിട്ടത് തൃശൂർ സ്വദേശിയായ ഹൃത്യ എം സുനീഷാണ്.