ഉത്സവ വേദിയെ സംഗീത സാന്ദ്രമാക്കി ഒരു കലാകാരൻ; വീഡിയോ കാണാം

November 18, 2018

മനോഹര ഗാനങ്ങളിലൂടെ കോമഡി ഉത്സവവേദിയെ സംഗീത സാന്ദ്രമാക്കിയ കലാകാരൻ സാലിഹ് ബഷീർ..എറണാകുളം വിജിലൻസ് സബ് ഇൻസ്പെക്ടറായ സാലിഹ് ജോലിക്കിടയിൽ ലഭിക്കുന്ന സമയങ്ങളിലാണ് സംഗീതം പ്രാക്ടീസ് ചെയ്യുന്നത്. വേദികളിൽ സംഗീതം പൊഴിക്കുന്ന ഈ കലാകാരൻ ഗാനഗന്ധർവൻ ദാസേട്ടന്റെ ഗാനങ്ങളുമായാണ് വേദികളെ കീഴടക്കുന്നത്.

പാട്ടിനോടുള്ള പ്രിയം മനസിൽ സൂക്ഷിക്കുന്ന ഈ കലാകാരൻ ചെറുപ്പം മുതലേ നിരവധി വേദികൾ കീഴടക്കിയിരുന്നു. ഗാനഗന്ധർവൻ യേശുദാസിന്റെ ശബ്ദത്തോട് സാമ്യമുള്ള ഈ ഗായകന്റെ അടിപൊളി പ്രകടനം കാണാം…