‘ഉത്സവവേദിയെ അത്ഭുതപ്പെടുത്തിയ കലാകുടുംബം’; വൈറൽ വീഡിയോ കാണാം

കഷ്ടപ്പാടിന്റെ വഴികളിലൂടെ നടന്ന് സംഗീതത്തിന്റെ ലോകത്ത് വിസ്മയം തീർത്ത കലാ കുടുംബമാണ് സുരേഷിന്റേത്. സംഗീതത്തിന്റെ ലോകത്ത് വിസ്മയങ്ങൾ സൃഷ്ടിച്ച സുരേഷും കുടുംബവും ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്നും കലയെ മാത്രം സ്നേഹിച്ച് കരകയറിയിരിക്കുകയാണ്. കോമഡി ഉത്സവ വേദിയിലെത്തി മികച്ച പ്രകടനം കാഴ്ചവെച്ച ഈ കുടുംബത്തെത്തേടി ഇപ്പോൾ നിരവധി അവസരങ്ങളാണ് എത്തുന്നത്. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന സുരേഷിന്റെ കുടുംബത്തിലെ എല്ലാവരും മികച്ച ഗായകരാണ്. അടിപൊളി പെർഫോമൻസുമായി എത്തിയ കുടുംബത്തിന്റെ പ്രകടനം കാണാം..