വിവാഹ വിശേഷങ്ങളുമായി മലയാളികളുടെ ഇഷ്‌ട താരം സ്വാതി; ചിത്രങ്ങൾ കാണാം

ആമ്മേൻ, 24 നോർത്ത് കാതം എന്നീ സിനിമകളിലൂടെ ഫഹദിനൊപ്പം തകർത്തഭിനയിച്ച് മലയാളികളുടെ മനസ്സ് കീഴടക്കിയ സ്വാതി റെഡ്ഡി കഴിഞ്ഞ ദിവസം വിവാഹിതയായിരുന്നു. 2005 ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സ്വാതിയുടെ സിനിമാ അരങ്ങേറ്റം. ‘സുബ്രഹ്മണ്യപുരം’ എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയയാകുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമ്മേൻ’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് സ്വാതി  അരങ്ങേറ്റം കുറിച്ചത്. മോസയിലെ കുതിരമീനുകള്‍, ആട്, ഡബിള്‍ ബാരലല്‍ എന്നീ ചിത്രങ്ങളിലും സ്വാതി വേഷമിട്ടു.

കഴിഞ്ഞ ആഴ്ച വിവാഹിതയായ താരത്തിന്റെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു. ചിത്രങ്ങൾക്ക് മികച്ച് അപ്രതികരണമാണ് ലഭിച്ചത്. മലേഷ്യന്‍ എയര്‍വേയ്‌സിൽ പൈലറ്റായി ജോലി ചെയ്യുന്ന വികാസ് ആണ് സ്വാതിയുടെ ഭർത്താവ്.. ദീര്‍ഘകാലങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ആഗസ്റ്റ്  30 ന് ഹൈദരാബാദില്‍ വച്ചാണ് ഇരുവരുടെയും വിവാഹചടങ്ങുകള്‍ നടന്നത് പിന്നീട് സെപ്തംബര്‍ 2 ന് കൊച്ചിയില്‍ വച്ച് മലയാള സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കായി ഇരുവരേയും ചേർന്ന് വിരുന്നൊരുക്കിയിരുന്നു.ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രങ്ങൾ കാണാം..