ബഹിരാകാശത്ത് ഓടിയാലും ഒന്നാമന്‍ ബോള്‍ട്ട് തന്നെ; വീഡിയോ കാണാം

ട്രാക്കില്‍ കുതിരയെക്കാള്‍ വേഗത്തില്‍ കുതിക്കുന്ന ഉസൈന്‍ ബോള്‍ട്ട് തന്നെയാണ് എക്കാലത്തെയും വേഗരാജാവ്. തൊടുത്തുവിടുന്ന അസ്ത്രംപോലെയാണ് പലപ്പോഴും ട്രാക്കിലെ ബോള്‍ട്ടിന്റെ പ്രകടനം. ഇനി ഓട്ട മത്സരം അങ്ങ് ബഹിരാകാശത്ത് വെച്ചായാലോ? അവിടെയും ഒന്നാമന്‍ ഉസൈന്‍ബോള്‍ട്ട് തന്നെ. ഇത് തെളിയിയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം.

ഗുതുത്വാകര്‍ഷണമില്ലാത്ത പ്രതലത്തിലൂടെ നടത്തിയ ഓട്ടമത്സരത്തിലും ബോള്‍ട്ട് ഒന്നാമതെത്തി.
ഫ്രാന്‍സില്‍വെച്ചായിരുന്നു ഈ വിത്യസ്ത മത്സരം. മത്സരം കണ്ട കാണികള്‍ ഒന്നടങ്കം പറഞ്ഞു, ഇനി ബഹിരാകാശത്ത് വെച്ച് ഓട്ടമത്സരം നടത്തിയാലും ഒന്നാമന്‍ ഉസൈന്‍ ബോള്‍ട്ട് തന്നെ. ഫ്രാന്‍സിലെ പ്രശസ്ത ഇന്റീരിയര്‍ ഡിസൈനറായ ഒക്ടേവ് ഡി ഗൗളാണ് ഗുരുത്വാകര്‍ഷണമില്ലാത്ത പ്രതലം തയാറാക്കിയത്. പഴയൊരു വിമാനം ഇതിനായി സജ്ജമാക്കുകയായിരുന്നു അദ്ദേഹം. പ്രദര്‍ശനമത്സരം നടത്തിയപ്പോള്‍ എക്കാലത്തെയുംപോല്‍ എതിരാളികളെ പിന്നിലാക്കി മിന്നല്‍ വേഗതയില്‍ ബോള്‍ട്ട് കുതിച്ചു.

ഉസൈന്‍ബോള്‍ട്ട് തന്നെ ഈ വിത്യസ്ത മത്സരത്തിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ചിത്രങ്ങള്‍ ഏറ്റെടുത്തത്. ഇത്തരമൊരു മത്സരത്തില്‍ പങ്കാളിയാകാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ബോള്‍ട്ട് കുറിച്ചു. നാല് മിനിറ്റ് നേരമാണ് ബോള്‍ട്ട് ഗുരുത്വാകര്‍ഷണമില്ലാതെ ചിലവഴിച്ചത്.