ഏഴാംകടലിനക്കരെ നിന്നൊരു പാട്ടുകാരന്‍; വീഡിയോ കാണാം

അതിമനോഹരമായ സ്വരമാധുര്യം കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന കലാകാരനാണ് അഖില്‍. സദസ്സിന് ഗംഭീരമായൊരു സംഗീത വിരുന്നൊരുക്കാനാണ് അമേരിക്കയില്‍ നിന്നും അഖില്‍ കോമഡി ഉത്സവ വേദിയിലെത്തിയത്.

ഏഴ് വര്‍ഷമായി ഈ കലാകാരന്‍ സംഗീതം അഭ്യസിക്കുന്നുണ്ട്. വെസ്‌റ്റേണ്‍ മ്യൂസിക്കിലും വയലിനുമെല്ലാം അഖില്‍ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. അമേരിക്കയിലെ നിരവധി മത്സരങ്ങളിലും വേദികളിലും തകര്‍പ്പന്‍ പ്രകടനങ്ങള്‍ കാഴ്ചവെക്കാറുണ്ട് അഖില്‍. മലയാളം വായിക്കാനും എഴുതനും അറിയില്ലെങ്കിലും മലയാളം പാട്ടുകളും പാടും അഖില്‍. ഉത്സവവേദിയിലെത്തിയ അഖില്‍ തകര്‍പ്പന്‍ മലയാളം പാട്ടുകൊണ്ട് വേദിയെ അമ്പരപ്പിച്ചു.

അഖിലിന്റെ പ്രകടനം കാണാം