അനുകരണകലയില്‍ അത്ഭതകരമായ പ്രകടനവുമായി ജോണ്‍ കെ പോള്‍

അനുകരണ കലയില്‍ വിസ്മയകരമായ പ്രകടനങ്ങളാണ് ജോണ്‍ കെ പോള്‍ എന്ന കലാകാരന്‍ കാഴ്ചവെക്കുന്നത്. മിമിക്രിയുടെ ബാലപാഠങ്ങള്‍ സ്‌കൂള്‍ കാലഘട്ടം മുതല്‍ക്കെ ജോണ്‍ അഭ്യസിച്ചു തുടങ്ങി.

വിദേശത്തും സ്വദേശത്തുമായി നിരവധി വേദികളില്‍ അനുകരണകലയില്‍ വിസമയങ്ങള്‍ തീര്‍ക്കാറുണ്ട് ജോണ്‍ കെ പോള്‍ എന്ന കലാകാരന്‍. ഹാസ്യാത്മകമായ അവതരണത്തിലൂടെ പ്രേക്ഷകഹൃദയങ്ങള്‍ ഈ കലാകാരന്‍ കീഴടക്കുന്നു. വിത്യസ്തമായ ഡിസൈനുകളിലൂടെ മിമിക്‌സ് ഷോ പോസ്റ്ററുകള്‍ക്കു തുടക്കം കുറിച്ചതും ജോണ്‍ തന്നെയാണ്. കോമഡി പ്രോഗ്രാമുകള്‍ സംവിധാനം ചെയ്യുന്നതിലും ഈ കലാകാരന്‍ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.

കോമഡി ഉത്സവ വേദി ജോണ്‍ കെ പോളിന് സമ്മാനിച്ച ആദരവ് പ്രേക്ഷകരും ഏറ്റെടുത്തു. അനുകരണത്തിന്റെ അത്ഭുതകരമായ പ്രകടനമാണ് ജോണ്‍ കെ പോള്‍ കോമഡി ഉത്സവ വേദിയില്‍ അവതരിപ്പിച്ചത്. ശബ്ദാനുകരണവും സിനിമാതാരങ്ങളെയും കലാകാരന്‍ വേദിയില്‍ അവതരിപ്പിച്ചു.

ജോണ്‍ കെ പോളിന്റെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ കാണാം