വിസിലിംഗില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന കലാകാരന്‍

1996 മുതല്‍ കേരളോത്സവ വേദികളില്‍ സജീവ സാന്നിധ്യമായി മാറിയ കലാകാരനാണ് സുഹാസ്. അനുകരണകലയില്‍ സുഹാസിന്റെ മികവ് എക്കലത്തും പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിക്കുന്നു. മലബാര്‍ ജോക്‌സ് എന്ന ട്രൂപ്പിലൂടെ പ്രൊഫഷണല്‍ രംഗത്തും സജീവമാണ് ഈ കലാകാരന്‍.

അനുകരണത്തിനു പുറമെ വിസിലടിച്ച് പാടുന്നതിലും പ്രതിഭ തെളിയിച്ചിട്ടുള്ള കലാകാരനാണ് സുഹാസ്. തന്റെ കവിവുകള്‍ മെച്ചപ്പെടുത്തുന്നതില്‍ സദാ തല്‍പരനാണ് ഈ കലാകാരന്‍. അനുകരണ കലയിലും വിസിലടിച്ച് പാട്ടു പാടുന്നതിലുമെല്ലാം സുഹാസ് നിരവധി പരീക്ഷണങ്ങള്‍ നടത്താറുണ്ട്.

കേരളത്തിനകത്തും പുറത്തുമുള്ള സ്റ്റേജ് ഷോകളില്‍ സജീവമായ സുഹാസ് ചുരുങ്ങിയ സമയംകൊണ്ടാണ് പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ പാനൂരാണ് സുഹാസിന്റെ സ്വദേശം.

സുഹാസിന്റെ പ്രകടനം കാണാം.