തൊണ്ണൂറുകളിലെ ഹിന്ദി ഗാനങ്ങള്‍ക്കൊണ്ടൊരു തകര്‍പ്പന്‍ പ്രകടനം; വീഡിയോ കാണാം

മനോഹരമായ ഹിന്ദി ഗാനങ്ങള്‍ ആര്‍ക്കാണ് ഇഷ്ടമാവാത്തത്. അതും പഴയ കാലത്തെ പാട്ടുകളാണെങ്കിലോ. മാധുര്യം കുറച്ച് കൂടും. തൊണ്ണൂറുകളിലെ ഹിന്ദിഗാനങ്ങളുടെ പാലാഴികൊണ്ട് ആസ്വാദകഹൃദയങ്ങള്‍ കീഴടക്കുന്ന കലാകാരനാണ് അഫ്‌സല്‍. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പിന്തുണ കൊണ്ട് ഈ കലാകാരന്‍ വേദിയില്‍ മനോഹരമായ സംഗീത വിരുന്നൊരുക്കുന്നു.

സംഗീതത്തില്‍ പ്രത്യേക പഠനങ്ങള്‍ നടത്താന്‍ സാഹചര്യമില്ലാതിരുന്നിട്ടും അഫ്‌സല്‍ ആസ്വാദകരുടെ പ്രിയപ്പെട്ട പാട്ടുകാരനായി. സാമൂഹ്യമാധ്യമങ്ങളിലും ഏറെ ആരാധകരുള്ള ഗായകനാണ് അഫ്‌സല്‍.

ഉത്സവവേദിയിലെത്തിയ അഫ്‌സല്‍ ആരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. മനോഹരമായ പഴയ ഹിന്ദി ഗാനങ്ങള്‍ ആലപിച്ച കലാകാരന് പ്രേക്ഷകര്‍ നിറഞ്ഞ കൈയടി നല്‍കി. അഫ്‌സലിന്റെ പ്രകടനത്തില്‍ ചിരി ഉത്സവവേദി ഒന്നാകെ സംഗീത സാന്ദ്രമായി.