‘അനുകരണമെന്നാൽ ദേ ഇതാണ്’; മലയാളത്തിലെ മികച്ച താരങ്ങൾക്ക് കിടിലൻ അനുകരണം, പ്രകടനം കാണാം..

മലയാളത്തിന്റെ പ്രിയപ്പെട്ട ഹാസ്യ രാജാവ് കുതിരവട്ടം പപ്പുവിന് മികച്ച രീതിയിലുള്ള അനുകരണവുമായി കോമഡി ഉത്സവ വേദിയിലെത്തുകയാണ് ഒരു തികഞ്ഞ കലാകാരൻ. പപ്പുവിന്റെ ശബ്ദം തികഞ്ഞ മികവോടെ അനുകരിച്ചുകൊണ്ട് ഉത്സവ വേദിയെ ചിരിയുടെ പൂരപ്പറമ്പാക്കി മാറ്റുന്ന കലാകാരന് തികഞ്ഞ സ്വീകാര്യതയാണ് വേദിയിൽ നിന്നും ലഭിച്ചത്.

കലാ രംഗത്ത്‌ 30 വർഷത്തെ അനുഭവ സമ്പത്തുമായെത്തുന്ന ഈ അതുല്യ കലാകാരൻ പൂജപ്പുര രവിയുടെ ശബ്ദവും, തൃക്കുറുശ്ശിയുടെ ശബ്ദവും അത്ഭുതപ്പെടുത്തുന്ന മികവോടെ അവതരിപ്പിക്കുന്നു..കോമഡി ഉത്സവത്തെക്കുറിച്ച് മനോഹരമായ ഗാനവുമായി വേദിയുടെ ഹൃദയം കീഴടക്കിയ അമൃത കുമാറിന്റെ പ്രകടനം കാണാം..