ബഹിരാകാശ കാഴ്ചകളുമായി ‘അന്തരീക്ഷം 9000 കെഎംപിഎച്ച്’ ചിത്രത്തിന്റെ ടീസര്‍ കാണാം

October 18, 2018

ശൂന്യാകാശത്തെ കാഴ്ചകളുമായി പുതിയ സിനിമ വരുന്നു. അന്തരീക്ഷം 9000കെഎംപിഎച്ച് എന്നാണ് ചിത്രത്തിന്റെ പേര്. തെലുങ്കില്‍ ഒരുങ്ങുന്ന ആദ്യ സ്‌പേസ് ചിത്രം കൂടിയാണ് ‘അന്തരീക്ഷം 9000കെഎംപിഎച്ച്’.

ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സസ്‌പെന്‍സുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ടീസറാണ് ‘അന്തരീക്ഷം 9000കെഎംപിഎച്ച്’ എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഒരു ദിവസംകൊണ്ട് പന്ത്രണ്ട് ലക്ഷത്തിലധികം ആളുകളാണ് ചിത്രത്തിന്റെ ടീസര്‍ കണ്ടത്.

സങ്കല്‍പ് റെഢിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സ്‌പേസ് മിഷനുമായി ബന്ധപ്പെട്ട് നാല് ഇന്ത്യന്‍ ബരിരാകാശ യാത്രികര്‍ ശൂന്യാകാശത്തേക്ക് പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. വരുണ്‍ തേജാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. അതിഥി റാവുവാണ് നായിക.