ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Cricket bat and ball on green grass of cricket pitch

ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏറെ വിത്യസ്തതകളോടെയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യ ടീമില്‍ ഇടം നേടിയിട്ടില്ല. ഏഷ്യാ കപ്പിലെ മോശം പ്രകടനമാണ് പാണ്ഡ്യയ്ക്ക് വിനയായത്. നിലവില്‍ ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കായി പതിനെട്ട് അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്.

മയാങ്ക് അഗര്‍വാള്‍, മൊഹമ്മദ് സിറാജ് എന്നിവരും ടീമില്‍ ഇടം നേടിയിട്ടില്ല. മുരളി വിജയ്, രോഹിത് ശര്‍മ്മ, പാര്‍ത്ഥീവ് പട്ടേല്‍ എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഇതോടൊപ്പം ജസ്പ്രീദ് ബുംമ്രയും ഇഷാന്ത് ശര്‍മ്മയും ടീമില്‍ തിരികെയെത്തിയിട്ടുണ്ട്.

2014-15 ല്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായിരുന്നു. 2-0 നാണ് ഓസ്‌ട്രേലിയ പരമ്പര നേടിയത്. മെല്‍ബണിലും സിഡിനിയിലും വെച്ചു നടന്ന ടെസ്റ്റ് മത്സരങ്ങള്‍ സമനിലയിലാണ് അവസാനിച്ചത്.