മലയാളായി ആരാധകന് സർപ്രൈസ്സ് സമ്മാനവുമായി ബ്രസീൽ താരം…വീഡിയോ കാണാം..

മലയാളി ആരാധകന് സർപ്രൈസ് സമ്മാനവുമായി ഒരു ബ്രസീൽ താരം. മലയാളി ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന മത്സരങ്ങളിൽ  ഒന്നായിരുന്നു ഇന്നലെ ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്റ്റേഡിയത്തിൽ നടന്ന ഫുട്ബോൾ മത്സരം. കളിയിൽ  ബ്രസീലിനെ നേരിട്ടത് അർജന്റീന ആയിരുന്നു.

മലയാളികൾക്കിടയിൽ ഒരുപാട് ആരാധകരുള്ള ടീമുകളാണ് ബ്രസീലും അർജന്റീനയും. അതുകൊണ്ട് തന്നെ ബ്രസീൽ അർജന്റീന സൂപ്പർ ക്ലാസിക്കോ മത്സരം കാണാൻ ജിദ്ദയിലെ സ്റ്റേഡിയത്തിൽ നിരവധി മലയാളി ആരാധകരും എത്തിയിരുന്നു..

ഇഞ്ചുറി ടൈമിൽ ബ്രസീൽ ഗോൾ നേടിയപ്പോൾ മലയാളി ആരാധകർക്ക് ആവേശം കൂടി. മത്സര ശേഷം ബ്രസീൽ ഗോൾ കീപ്പർ   അലിസൺ തൻ്റെ ഗ്ലൗസ് ആരാധകരുടെ ഇടയിലേക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു. അത് വന്നു വീണത് മലപ്പുറം സ്വദേശിയായ റംഷാദിന്റെ കൈയിലും. ഇതോടെ ഇത് വൻ ആഘോഷം ആക്കിയിരിക്കുകയാണ് മലായാളി ബ്രസീൽ ആരാധകർ. ബ്രസീൽ ഫാൻസ്‌ കേരള എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് ആരാധകർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കാണാം..