ഇന്ത്യ കണ്ട ഏറ്റവും മികച്ച സാമൂഹിക പ്രവർത്തക ‘ദയാഭായി’ക്ക് ഉത്സവ വേദിയിൽ സ്നേഹാദരവ്..

ഉത്സവ വേദി അനുഗ്രഹിക്കപ്പെട്ട നിമിഷങ്ങൾ

ഒരു ജനതയുടെ പോരാട്ട സ്വരമായി മാറിയ ഒരമ്മ…മധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ കഴിഞ്ഞ അൻപത് വർഷമായി പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തക ദയാഭായ് കോമഡി ഉത്സവ വേദിയിൽ.

നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ഈ മാതാവ് തനിക്ക് സ്വന്തമായി ഉണ്ടായിരുന്ന പേരും സമ്പത്തുമടക്കം  എല്ലാം ഉപേക്ഷിച്ച് തിരസ്കരിക്കപ്പെട്ടവർക്കും ചൂഷണത്തിനും പീഡനത്തിനും ഇരയായവർക്കും വേണ്ടി തന്റെ ജീവിതം മാറ്റിവെച്ചിരിക്കുകയാണ്.

എൻഡോസൾഫാൻ മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ആദിവാസി ഊരുകളിൽ പ്രവർത്തിക്കാനെത്തിയ ഈ അമ്മ അവിടുത്തെ കുട്ടികൾക്കൊപ്പം ഉത്സവ വേദിയിൽ എത്തപെടുകയായിരുന്നു. മനുഷ്യത്വം ഇന്നും മരിച്ചിട്ടില്ല എന്ന് തെളിയിച്ച ഇന്ത്യ കണ്ട ഏറ്റവും മികച്ച സാമൂഹിക പ്രവർത്തക ‘ദയാഭായി’ക്ക് കോമഡി ഉത്സവ വേദിയുടെ സ്നേഹാദരവ്…