‘ഒരു പാട്ട് വിത്യസ്ഥ ഈണങ്ങൾ’; പാട്ടു പാടി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി ഒരു കലാകാരൻ….

October 19, 2018

ഒരു പാട്ട് വ്യത്യസ്ഥ ഈണത്തിൽ പാടി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ് റഫീഖ് എന്ന കലാകാരൻ.  മലയാളി മനസ്സുകൾ കീഴടക്കിയ പൂമരം എന്ന ചിത്രത്തിലെ ‘ഞാനും ഞാന്മെന്റാളും’ എന്ന ഗാനമാണ് വ്യത്യസ്ഥ രീതിയിൽ താരം പാടിയത്.

പൂമരം പുറത്തിറങ്ങുന്നതിനു മുന്നേ തന്നെ താര പുത്രൻ കാളിദാസ് ജയറാമിന് അനേകം ആരാധകരെ സമ്മാനിച്ച ഗാനം വ്യത്യസ്തമായ ഈണങ്ങളിൽ പാടുകയാണ് റഫീഖ് എന്ന കലാകാരൻ..

ഹിന്ദു- ക്രിസ്ത്യൻ ഭക്തിഗാനങ്ങളുടെയും മാപ്പിളപ്പാട്ടിന്റെയും ഈണങ്ങളിൽ  ഞാനും ഞാനുമെന്റാളും എന്ന ഗാനം പാടി പ്രേക്ഷകരെ രസിപ്പിക്കുന്ന റഫീഖ് റിമി ടോമിയുടെ സ്റ്റൈലിലും ഗാനം പാടി. കിടിലൻ പ്രകടനം കാണാം..