സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും താരമായി ധോണിയുടെ മകള്‍ സിവ

സാമൂഹ്യമാധ്യമങ്ങളില്‍ നേരത്തെ മുതല്‍ക്കെ ഇടപിടിച്ച കുട്ടിത്താരങ്ങളില്‍ ഒരാളാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ മകള്‍ സിവ. കുഞ്ഞുസിവ എന്ന ഓമനപ്പേരിട്ടാണ് സാമൂഹ്യമാധ്യമങ്ങള്‍ ഈ കുട്ടിത്താരത്തെ വിളിക്കുന്നത്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വീണ്ടും ഇടംപിടിച്ചിരിക്കുകയാണ് കുഞ്ഞുസിവ. ഇത്തവണ പാട്ടും ഡാന്‍സുമൊന്നുമല്ല സിവയുടെ പ്രകടനം. നല്ല ഒന്നാന്തരം പുഷ് അപ് ചെയ്താണ് സിവ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

ധോണിയുടെ ഭാര്യ സാക്ഷിയാണ് കുഞ്ഞു സിവയുടെ പുഷ് അപ് വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ധോണിയെപ്പോലെതന്നെ ആരാധകര്‍ ഏറെയുണ്ട് കുഞ്ഞു സിവയ്ക്കും. അതുകൊണ്ടുതന്നെ സിവയുടെ പുഷ് അപ് ആരാധകരും ഏറ്റെടുത്തു.

ചെറിയ ഒരു കുറിപ്പോടുകൂടിയാണ് സാക്ഷി സിവയുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ‘അവള്‍ എന്നാക്കാളും അധികസമയം പിടിച്ചുനിന്നു’ എന്നാണ് സാക്ഷിയുടെ കുറുപ്പ്. ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ…’ എന്നു തുടങ്ങുന്ന മലയാളം പാട്ട് പാടിയും നേരത്തെ കുഞ്ഞുസിവ ആരാധകഹൃദയങ്ങളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ കുട്ടിത്താരത്തിന്റെ പുതിയ പ്രകടനവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

 

View this post on Instagram

 

A post shared by Sakshi Singh Dhoni (@sakshisingh_r) on