ആരാധകരെ ഞെട്ടിച്ച് ‘ഹാലോവീൻ’; ബോക്സ് ഓഫീസ് കീഴടക്കിയത് റെക്കോർഡ് കളക്ഷനോടെ

October 31, 2018

അമേരിക്കൻ ബോക്സ് ഓഫീസ് കീഴടക്കി ഹൊറർ ചിത്രം ‘ഹാലോവീൻ’. തുടർച്ചയായ രണ്ടാമത്തെ ആഴ്ചയിലും വിജയ കുതിപ്പിൽ മുന്നേറിക്കണ്ടിരിക്കുകയാണ് ഹൊറർ ചിത്രം ഹാലോവീൻ. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുന്ന ചിത്രം ഇതിനോടകം ഏകദേശം 126 മില്യൺ ഡോളറാണ് കരസ്ഥമാക്കിയിരിക്കുന്നത്.

ഡേവിഡ് ഗോർഡൻ ഗ്രീൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ബോക്സ് ഓഫീസിൽ ഒന്നാം സ്ഥാനം കീഴടക്കുമ്പോൾ  റൊമാന്റിക് ചിത്രം ‘എ സ്റ്റാർ ഈസ് ബോൺ’ ആണ് ബോക്സ് ഓഫിസിൽ രണ്ടാം സ്ഥാനത്തുള്ള ചിത്രം. എ സ്റ്റാർ ഈസ് ബോൺ സംവിധാനം നിർവഹിച്ചിരിക്കുന്നത് ബ്രാഡ്‌ലി കൂപ്പറാണ്.

അമേരിക്കൻ ബോക്സ് ഓഫിസുകളിൽ ഹിറ്റായി മുന്നേറികൊണ്ടിരിക്കുന്ന ചിത്രം ഹാലോവീൻ പരമ്പരയിലെ പതിനൊന്നാമത്തെ ചിത്രമാണ്. ജാമി ലീ കാർട്ടീസ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹാലോവീൻ പരമ്പരയിലെ മറ്റ് ചിത്രങ്ങളും മികച്ച രീതിയിൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു.

ടോം ഹാർഡ്‍ലി നായകനായി എത്തിയ സൂപ്പർ ഹീറോ ചിത്രം വെനമാണ് കളക്ഷനിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്. സോണി പിക്ചേഴ്സ് തീയറ്ററിലെത്തിച്ച ചിത്രം കഴിഞ്ഞ ആഴ്ച നേടിയത് 10.8 മില്യണ്‍ ഡോളറാണ്. 187 മില്യണ്‍ ഡോളറാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത്.