കേരളത്തിന്റെ ഹൃദയം കവർന്ന പെർഫോമൻസുമായി ചെന്നൈയുടെ ആശാ ബോസ്‌ലെ കോമഡി ഉത്സവ വേദിയിൽ; വീഡിയോ കാണാം..

ചെന്നൈയുടെ ആശാ ബോസ്‌ലെ എന്നറിയപ്പെടുന്ന അനുഗ്രഹീത ഗായിക ജയാ രാജഗോപാലാൽ കോമഡി ഉത്സവ വേദിയിൽ. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിലായി 200-ഓളം ചലച്ചിത്ര ഗാനങ്ങൾ ഈ ഗായിക ആലപിച്ചിട്ടുണ്ട്.

ഒട്ടേറെ പോപ്പ് ആൽബങ്ങളിലും ഭക്തിഗാന ആൽബങ്ങളിലും ഗാനങ്ങൾ ആലപിച്ച ഗായിക, നിരവധി സംഗീത പ്രതിഭകളുടെ ഗാനങ്ങളും ആലപിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ വ്യക്തിയാണ്.

നിരവധി ഷോകളുടെ അവതാരകയായും തിളങ്ങിയ അനുഗ്രഹീത ഗായിക കേരളക്കരയുടെ ഹൃദയം കീഴടക്കിയ ഗാനങ്ങളുമായി കോമഡി ഉത്സവ വേദിയിൽ, മധുര സുന്ദര ഗാനങ്ങൾ കേൾക്കാം…