‘കൊച്ചുണ്ണി വന്നേ, കൊച്ചുണ്ണി വന്നേ…’: കായംകുളം കൊച്ചുണ്ണിയുടെ ടീസര്‍ കാണാം

October 3, 2018

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’. നിവിന്‍പോളിയും മോഹന്‍ലാലും ആദ്യമായ് വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രമാമാണ്  ഇത്. റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നിവിന്‍ പോളിയാണ് ടീസറിലുടനീളെ നിറഞ്ഞുനില്‍ക്കുന്നത്. ടീസറില്‍ മോഹന്‍ലാല്‍ ഇല്ല എന്ന പ്രത്യേകതയുമുണ്ട്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ ഇരുപതിനായിരത്തോളം പേരാണ് ടീസര്‍ കണ്ടത്.

നൂതന ആശയങ്ങള്‍ ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്ന സിനിമ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ്. മലയാള സിനിമയില്‍ ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത പ്രൊവിസ് എന്ന നൂതന ആശയമാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ‘സ്‌കൂള്‍ ബസ്’ എന്ന ചിത്രത്തിനു ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് കായം കുളം കൊച്ചുണ്ണിയുടെ വേഷത്തിലെത്തുന്നത്.

ബോബിസഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ.ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത് മോഹന്‍ലാലും നിവിന്‍ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ പ്രിയ ആനന്ദാണ് നായികയായെത്തുന്നത്. ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ് എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഇത്തിക്കര പക്കിയുടെ വേഷത്തിലാണ് കായംകുളം കൊച്ചുണ്ണിയില്‍മോഹന്‍ലാല്‍ എത്തുന്നത്.

ആരാധക മനം കവരുന്ന പുതിയ ഭാവത്തില്‍ കണ്ണിറുക്കി പുഞ്ചിരി തൂകുന്ന ഇത്തിക്കര പക്കിയുടെ ചിത്രം നേരത്തെ സോഷ്യല്‍ മീഡിയയില്‍ രംഗമായിരുന്നു. നിവിന്‍ പോളിക്കൊപ്പം മോഹന്‍ലാല്‍ കൂടിയെത്തുന്ന കായംകുളം കൊച്ചുണ്ണിക്കായി ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയാണ്.