പ്രളയകാലത്തെ പ്രണയം പറഞ്ഞ് കേദാർനാഥ്‌; ടീസർ കാണാം

2013 ലെ ഉത്തരാഖണ്ഡ് പ്രളയത്തിന്റെ പശ്ചാത്തലത്തിൽ അഭിഷേക് കപൂർ സംവിധാനം ചെയ്ത പ്രണയ കഥ കേദാർനാഥിന്റെ ടീസർ പുറത്തിറങ്ങി. ബോളിവുഡ് നടൻ സൈഫ് അലിഖാന്റെ മകൾ സാറ അലി ഖാൻ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് കേദാർനാഥ്‌.

പ്രളയത്തിൽ അകപ്പെടുന്ന ഒരു നാടിന്റെ കഥ പറയുന്ന ചിത്രത്തിൽ, പ്രളത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന നായകന്റെയും നായികയുടെയും കഥയാണ് കേദാർനാഥിൽ പറയുന്നത്. ചിത്രത്തിൽ നായകനായി എത്തുന്നത് സുശാന്ത് സിങ് രജ്പുത് മൻസൂറാണ്. മൻസൂർ എന്നാണ് ചിത്രത്തിൽ സുശാന്തിന്റെ പേര്. മൻസൂറിന്റെ പ്രണയിനി മുക്കുവായാണ് സാറ സിനിമയിൽ വേഷമിടുന്നുന്നത്.

ഗൗരികുണ്ട് മുതൽ കേദാർനാഥ്‌ വരെയുള്ള യാത്രകളും പ്രകൃതി സൗന്ദര്യവും തുറന്നുകാണിക്കുന്ന ചിത്രത്തിലെ ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടീസർ കാണാം…