കൊച്ചുണ്ണിയുടെ വിജയം ആഘോഷിച്ച് അണിയറ പ്രവർത്തകർ; വീഡിയോ കാണാം

റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ മികച്ച കളക്ഷൻ നേടി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ സഞ്ജയും റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും അജു വർഗ്ഗീസും മറ്റ് അണിയറ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

ചിത്രം ഏറ്റവും വേഗത്തിൽ അമ്പത് കോടി ക്ലബ്ബിൽ കടക്കുന്ന സിനിമയായിരിക്കുമെന്ന് നടൻ അജു വർഗീസ് പറഞ്ഞു. അതേസമയം മലയാള സിനിമ ലോകം ചെറുതാണെന്നും ഇവിടെ ചെറിയ സിനിമകളെ ചെയ്യാൻ സാധിക്കൂവെന്നുമുള്ള ചിന്താഗതിയാണ് ഈ ചിത്രം ഇറങ്ങിയതോടെ മാറിയതെന്നും ഇതോടെ വലിയ ബഡ്ജറ്റിൽ സിനിമ ചെയ്യാനുള്ള പ്രേരണയാണ് ലഭിച്ചതെന്നും തിരക്കഥാകൃത്തായ സഞ്ജയ് അഭിപ്രായപ്പെട്ടു.

ചിത്രം വിജയിപ്പിച്ചതിന് ഓരോ പ്രേക്ഷകരോടും നന്ദി ഉണ്ടെന്ന് സംവിധായകൻ റോഷൻ ആന്‍ഡ്രൂസ് പറഞ്ഞു. ചിത്രത്തിന് എല്ലായിടത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് നടൻ നിവിൻ പോളി വ്യക്തമാക്കി.