അത്ഭുതപ്പെടുത്തും ഈ മെയ്ക്ക്അപ്പ്; സ്വന്തം മുഖം കാന്‍വാസാക്കി ഒരു ആര്‍ടിസ്റ്റ്; വീഡിയോ

പെയ്ന്റിങും ചിത്രപ്പണികളുമൊക്കെ പലപ്പോഴും വിസ്മയിപ്പിക്കാറുണ്ട്. ഇത്തരത്തില്‍ ഒരു ചിത്രപ്പണിയാണ് ഇപ്പോള്‍ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നത്. സ്വന്തം മുഖം കാന്‍വാസാക്കിയ ഒരു മെയ്ക്ക്അപ്പ് ആര്‍ടിസ്റ്റ്, ഡായിന്‍ യൂണ്‍.

സൗത്ത് കൊറിയന്‍ മെയ്ക്ക്അപ്പ് ആര്‍ടിസ്റ്റാണ് ഡായിന്‍ യൂണ്‍. മറ്റുള്ളവരെ അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് ഈ ആര്‍ടിസ്റ്റിന്റെ ചിത്രപ്പണികള്‍. അതും സ്വന്തം മുഖത്തും കൈകളിലുമൊക്കെ. ഏറെ വിത്യസ്തമായ ചിത്രപ്പണികളാണ് യൂണ്‍ സ്വന്തം മുഖത്ത് രചിക്കുന്നത്. മുഖം നിറയെ കണ്ണുകള്‍, പൂക്കള്‍, പക്ഷികള്‍, നിരവധി കൈവിരലുകള്‍ ഇങ്ങനെ നീളുന്നു ഡായിന്‍ യൂണിന്റെ മുഖത്തെ ചിത്രപ്പണികള്‍.

സിനിമയ്ക്കും സ്റ്റേജ് ഷോകള്‍ക്കുമെല്ലാം മെയ്ക്കഅപ്പ് ചെയ്തിരുന്ന യൂണ്‍ സൗത്ത് കൊറിയയില്‍തന്നെ അറിയപ്പെടുന്ന മെയ്ക്ക് അപ്പ് ആര്‍ടിസ്റ്റ് കൂടിയാണ്.