‘മഴ നനഞ്ഞ് മഞ്ഞ് കൊണ്ട് ബുള്ളറ്റ് പായിക്കാമോ’; എങ്കിലിതാ സിനിമയില്‍ അവസരം

October 27, 2018

സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് തികച്ചും വിത്യസ്തമായൊരു കാസ്റ്റിംഗ് കോള്‍. ഒരു നായികയ്ക്കു വേണ്ടിയുള്ള കാസ്റ്റിങ് കോളാണ് വൈറലാകുന്നത്. ‘നിങ്ങള്‍ക്ക് മഴ നനഞ്ഞ് മഞ്ഞ് കൊണ്ട് ബുള്ളറ്റ് പായിക്കാമോ….’ ഈ ചോദ്യത്തോടെയാണ് കാസ്റ്റിംഗ് കോള്‍ ആരംഭിക്കുന്നത്.

ഇരുപതിനും ഇരുപത്തിയാറിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കാണ് അവസരം. ജെ ജെ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലേക്കാണ് നായികയെ തേടുന്നത്. നായിക കഥാപാത്രത്തിനു മാത്രമല്ല അവസരം. മറ്റ് കഥാപാത്രങ്ങള്‍ക്കുമുണ്ട് അവസരങ്ങള്‍.

ബുള്ളറ്റിന്റെ മുന്നിലിരിക്കാന്‍ അഞ്ചിനും പത്തിനുമിടയില്‍ പ്രായമുള്ള ഒരു കുറുമ്പനെയും പിന്നിലിരിക്കാന്‍ പന്ത്രണ്ടിനും പതിനാറിനും ഇടയില്‍ പ്രായമുള്ള ഒരു തന്റേടിയേയും വേണം.

താല്‍പര്യമുള്ളവര്‍ [email protected] എന്ന വിലാസത്തിലേക്കാണ് ബയോഡേറ്റയും വീഡിയോയും അയയ്‌ക്കേണ്ടത്.