20-ആം പിറന്നാൾ ആഘോഷിച്ച് ‘കുച്ച് കുച്ച് ഹോതാ ഹേ ടീം’..ആരാധകർക്ക് നന്ദിയുമായി സംവിധായകൻ

ഇന്ത്യ കണ്ട എക്കാലത്തയെയും മികച്ച സിനിമകളിൽ ഒന്നാണ് ഷാരൂഖ് ഖാൻ പ്രധാന കഥാപാത്രമായി എത്തിയ ‘കുച്ച് കുച്ച് ഹോതാ ഹേ’. കരൺ ജോഹറിന്റെ ആദ്യ സംവിധായാക സംരംഭമായ ‘കുച്ച് കുച്ച് ഹോതാ ഹേ’ ത്രികോണ പ്രണയത്തിന്റെ കഥയാണ് പറയുന്നത്. പ്രണയത്തിനും സൗഹൃദത്തിനും ഒരു പോലെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ഷാരൂഖ് ഖാനൊപ്പം കാജോളും റാണി മുഖർജിയുമാണ് നായികമാരായി വരുന്നത്.

ചിത്രം പുറത്തിറങ്ങി ഇരുപത് വർഷം കഴിഞ്ഞിട്ടും അഞ്ജലിയും  ടീനയും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയ ജോഡികളായ ഷാരൂഖിനും  കാജോളിനും പുറമെ റാണി മുഖർജിയുടെയും കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് കുച്ച് കുച്ച് ഹോത്താ ഹേ.

1998 ഒക്ടോബർ 16 നാണ് ചിത്രം പുറത്തിറങ്ങിയത്. മികച്ച പ്രതികരണങ്ങളുമായി നിരവധി കാലങ്ങൾ ചിത്രം തിയേറ്ററുകളിൽ നിറഞ്ഞാടി. ചിത്രത്തിന്റെ 20 ആം വാർഷികം ആഘോഷിക്കുന്ന കാര്യം കരൺ ജോഹർ തന്നെയാണ് തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ചിത്രത്തിനും സിനിമയുടെ അണിയറ പ്രവർത്തകർക്കും അഭിനന്ദന പ്രവാഹവുമായി ഇതോടെ നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ എത്തുകയായിരുന്നു.