കാലുകൾ തളർത്തിയെങ്കിലും തളരാത്ത മനസുമായി കുട്ടപ്പായി ഉത്സവവേദിയിൽ; വീഡിയോ കാണാം

October 8, 2018

ചെറുപ്രായത്തിൽ തന്നെ ശാരീരിക വൈകല്യങ്ങൾ കീഴടക്കിയ കുട്ടിക്കലാകാരൻ കുട്ടപ്പായിയുടെ ആഗ്രഹം സഹലമാക്കി കോമഡി ഉത്സവ വേദി.. നട്ടെല്ലിനുണ്ടായ ചെറിയ ക്ഷതത്തെ തുടർന്ന് നടക്കാൻ സാധിക്കാത്ത കുട്ടപ്പായിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കോമഡി ഉത്സവ വേദി. കാലുകൾ തളർത്തിയെങ്കിലും തളരാത്ത മനസുമായി ഉത്സവ വേദിയിൽ എത്തിയ കുട്ടപ്പായി ഒരു മികച്ച ഡാൻസുകാരൻ കൂടിയാണ്.

പാട്ടിന് കൈകൾ കൊണ്ട് ഇരുന്നുകൊണ്ട് താളമിടുന്ന കുട്ടപ്പായിക്ക് എണീറ്റു നിന്ന് നൃത്തച്ചുവടുകൾ വെയ്ക്കണമെങ്കിൽ സുമനസുകളുടെ സഹായം ആവശ്യമാണ്.

ഉത്സവ വേദിയിൽ എത്തിയ ഈ കുട്ടികലാകാരന് കരുത്ത് പകരാൻ  അവനൊപ്പം കൈകോർക്കാൻ ആഗ്രഹിക്കുന്ന  ..
സുമനസുകൾ ഫ്ലവേഴ്സ് ടിവി ഫേസ്ബുക്ക് പേജ് വഴിയോ  8111991249 എന്ന നമ്പറിലൊ വിളിക്കുക.