വീൽ ചെയറിലിരുന്ന് വിധിയോട് പോരാടുന്ന ഗായിക; വീഡിയോ കാണാം

കലയെന്ന കച്ചി തുരുമ്പിൽ പിടിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്താൻ ശ്രമിക്കുന്ന ഗായികയാണ് മിനി. ജന്മ സിദ്ധമായി ലഭിച്ച പാടാനുള്ള കഴിവിനെ കണ്ടെത്തി മനോഹര ഗാനവുമായി കോമഡി ഉത്സവ വേദിയിൽ എത്തിയ ഈ ഗായികയുടെ പാട്ട് കേട്ട് വേദി ഒന്നാകെ അത്ഭുതപ്പെട്ടു. കൊല്ലം ശാസ്ത്രംകോട്ട സ്വദേശിനിയായ മിനിയെ ചെറുപ്പത്തിൽ പോളിയോ രോഗം ബാധിച്ചതോടെ മിനിയുടെ ജീവിതം വീൽ ചെയറിലേക്ക് എത്തപെടുകയായിരുന്നു.