അവിശ്വസനീയം ഈ ഗോള്‍; മുഹമ്മദ് സലയുടെ തകര്‍പ്പന്‍ ഗോള്‍ കാണാം

സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ് മുഹമ്മദ് സലയുടെ ഒരു ഗോള്‍. ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് യോഗ്യതാ റൗണ്ടിലായിരുന്നു ഈജിപ്തിന്റെ ലിവര്‍പൂള്‍താരം സലയുടെ ആരെയും അതിശയപ്പെടുത്തുന്ന ഗോള്‍.

കോര്‍ണര്‍കിക്കില്‍ പന്ത് വലയ്ക്കുള്ളിലാക്കുകയായിരുന്നു സല.
സ്വാസിലന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഈജിപ്ത് വിജയം കണ്ടു. മത്സരത്തിന്റെ ആദ്യ പകുതിയില്‍തന്നെ സല കോര്‍ണര്‍കിക്ക് ഗോളാക്കി മാറ്റിയിരുന്നു. നിരവധിപേരാണ് താരത്തിന്റെ ഈ ഗോളിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. അവിശ്വസനീയം എന്നും അത്ഭുതകരം എന്നുമൊക്കെയായിരുന്നു ഗോളിനെക്കുറിച്ച് മിക്കവരുടെയും കമന്റ്.

ഈജിപ്തിനായി നാല്‍പ്പത് ഗോളുകള്‍ നേടിയ സല ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന മൂന്നാമത്തെ ആഫ്രിക്കന്‍ താരമാണ്. ആഫ്രിക്കന്‍ നാഷന്‍സ് യോഗ്യതാ റൗണ്ട് മത്സരത്തിന്റെ തുടക്കത്തില്‍ മികച്ചു നിന്നെങ്കിലും പരിക്ക് കാരണം സലയ്ക്ക് സൈഡ് ബഞ്ചിലേക്ക് മാറേണ്ടിവന്നു.