ഇതാണ് ക്യാപ്റ്റൻ കൂൾ; കിടിലൻ ക്യാച്ചിന്റെ വീഡിയോ കാണാം…

ഇന്ത്യ മുഴുവൻ ആരാധകരുള്ള ക്രിക്കറ്റ് താരമാണ് മഹേന്ദ്ര സിങ് ധോണി. പൂനെയില്‍ നടക്കുന്ന ഇന്ത്യ– വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ഏകദിനത്തില്‍ മഹേന്ദ്രസിംഗ് ധോണിയുടെ കിടിലന്‍ ക്യാച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. സഹതാരങ്ങളെയും ഗാലറിയെയും ആവേശത്തിലാഴ്ത്തിയായിരുന്നു ധോണിയുടെ ഡൈവിംഗ് ക്യാച്ച്.

പുറകോട്ട് ഓടി ഉയര്‍ന്നുപൊന്തിയ പന്ത് കൈപിടിയിലൊതുക്കിയ ധോണിയെ വളരെ ആവേശത്തോടെയാണ് ഗ്യാലറിലേയിലെ ആരാധകർ വരവേറ്റത്. ജസ്പ്രീത് ബുംറയുടെ ഓവറില്‍ 15 റണ്‍സുമായി നിന്നിരുന്ന ചന്ദ്രപോള്‍ ഹേമരാജാണ് ധോണിയുടെ  ക്യാച്ചിലൂടെ കളിയിൽ നിന്നും പുറത്തായത്.

ധോണിയുടെ ഈ കിടിലൻ ക്യാച്ചിനെ പ്രശംസിച്ച് ആരധകരും കളിക്കാരുമടക്കം നിരവധി ആളുകളും രാഗത്തുവന്നിരുന്നു. ഗ്യാലറിലെ ആവേശത്തിലാഴ്ത്തിയ ആ അത്ഭുത ക്യാച്ച് കാണാം..

അതേസമയം ഇന്ത്യൻ ട്വന്റി 20 ടീം അംഗങ്ങളെ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയെ നിരവധി വിജയങ്ങളിലേക്ക് എത്തിച്ച ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ എം എസ് ധോണി ടീമിൽ നിന്നും പുറത്താണ്. ഇന്ത്യൻ ട്വന്റി 20 ടീമിന്റെ കരിയറിൽ ആദ്യമായാണ് ക്യാപ്റ്റൻ കൂൾ ഇല്ലാത്ത ടീമിനെ പ്രഖ്യാപിക്കുന്നത്. വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാനായി ഋഷഭ് പന്തിനെ ടീമിൽ ഉള്‍പ്പെടുത്തിയതോടെയാണ് ധോണിക്ക് ടീമിൽ സ്ഥാനമില്ലാണ്ടായത്.