പാൽക്കാരൻ പയ്യനായി ടൊവിനോ; പുതിയ ചിത്രത്തിന്റെ പോസ്റ്ററുകൾ കാണാം..

മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരം ടൊവിനോ തോമസ് നായകനായെത്തുന്ന ‘ഒരു കുപ്രസിദ്ധ പയ്യന്‍’ എന്ന ചിത്രത്തിന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങി. നെടുമുടി വേണുവിന്റെ വേഷത്തെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് ചിത്രത്തിന്റെ ഒഫീഷ്യല്‍ പേജിലൂടെ അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. ചിത്രത്തില്‍ അഡ്വ.സന്തോഷ് നാരായണന്‍ എന്ന കഥാപാത്രത്തെയാണ് നെടുമുടി അവതരിപ്പിക്കുക. മധുപാലാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

നിറയെ സസ്‌പെന്‍സുകള്‍ ഒളിപ്പിച്ച ചിത്രത്തിൻറെ  ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒരുപാട് സസ്‍പെൻസുകൾ ബാക്കി വെച്ച ട്രെയ്‌ലർ പുയത്തിറങ്ങിയതോടെ ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറായിരിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ചിത്രത്തിൽ അജയൻ എന്ന പാൽക്കാരൻ പയ്യനായാണ് ടോവിനോ എത്തുന്നത്. അനു സിത്താരയാണ് ചിത്രത്തില്‍ പ്രധാന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വക്കീല്‍ കഥാപാത്രങ്ങളായി നെടുമുടി വേണുവും നിമിഷ സജയനും ചിത്രത്തിലെത്തുന്നുണ്ട്.

ജീവന്‍ ജോബ് തോമസാണ് ചിത്രത്തിനുവേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഔസേപ്പച്ചനാണ് ചിത്രത്തിനുവേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ശ്രീകുമാരന്‍ തമ്പിയുടേതാണ് വരികള്‍.