‘ശകാരിച്ച് ഉടമസ്ഥൻ, മാപ്പു പറഞ്ഞ് നായക്കുട്ടി’; വൈറൽ വീഡിയോ കാണാം

സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ് ഒരു വീട്ടുടമസ്ഥനും അദ്ദേഹത്തിന്റെ നായക്കുട്ടിയും. ഇരുവരുടെയും സ്നേഹത്തിന് മുന്നിൽ കൈയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. വളർത്തുനായയെ ശാസിക്കാൻ വിളിച്ചതാണ് വീട്ടുടമ എന്നാൽ ശകാരിക്കാൻ വിളിച്ചത് മുതൽ മാപ്പു പറയുകയാണ് നായക്കുട്ടി. കുട്ടികളെ ഉപദേശിക്കുന്നതുപോലെ നായയെ ഉപദേശിക്കുന്ന വീട്ടുടമയും അദ്ദേഹത്തിന് മുന്നിൽ മാപ്പു പറയുന്ന നായയുടെയും രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്…

‘എന്തു പറഞ്ഞാലും നീ ഇപ്പോൾ മാപ്പു പറയുകയാണല്ലോ.. തെറ്റ് ചെയ്തിട്ട് ഇങ്ങനെ മാപ്പു പറഞ്ഞിട്ട് എന്താ കാര്യം.. അയ്യോ എന്തൊരു പാവം…എത്ര പറഞ്ഞാലും ഒരു കാര്യവും ഇല്ലല്ലോ..എന്താ നിനക്ക് കാര്യം  പറഞ്ഞാൽ മനസ്സിലാവാത്തത്. എന്താ നീയിപ്പോ കാട്ടികൂട്ടിയിരിക്കുന്നത്. എന്താ കാര്യം പറഞ്ഞാൽ മനസിലാവില്ലേ നിനക്ക്.. എന്നും നിന്നോട് ഇത് തന്നെയല്ലേ പറയുന്നത്. ഇനി നീ എന്തെങ്കിലും ചെയ്യുവോ.. വല്ലാത്തോരു സാധനം തന്നെ ..ഈ ഉരുളക്കഴങ്ങ് നീ എന്തിനാണ് എടുത്തത്..അത് നശിപ്പിച്ചില്ലേ…ഇനി നീ ഇത് ആവർത്തിക്കുമോ..?

ഇങ്ങനെ പോകുന്നു വീട്ടുടമസ്ഥന്റെ ശകാരം..പക്ഷെ അപ്പോഴെല്ലാം തെറ്റ് ഏറ്റുപറഞ്ഞ് രണ്ട് കാലിൽ നിന്ന് മാപ്പ് പറയുകയാണ് നായക്കുട്ടി.. വൈറലായ ഈ വീഡിയോ കാണാം..