സാനിയ മിര്‍സയ്ക്ക് ആണ്‍കുട്ടി സന്തോഷം പങ്കുവെച്ച് ശുഹൈബ്

കാത്തിരിപ്പിന് ഒടുവില്‍ വിരാമമായി. ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം സാനിയ മിര്‍സയ്ക്കും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഹൈബ് മാലിക്കിനും കുഞ്ഞ് പിറന്നു. ആണ്‍ കുട്ടിയാണ്. കുഞ്ഞ് പിറന്ന സന്തോഷം ശുഹൈബ് മാലിക് തന്നെ ആരാധകരെ അറിയിച്ചു. ട്വിറ്ററിലൂടെയാണ് താരം സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്.

‘മകന്‍ ജനിച്ച കാര്യം ഏറെ സന്തോഷത്തോടെ പങ്കുവെയ്ക്കുന്നു. എനിക്ക് പ്രീയപ്പെട്ട എന്റെ പെണ്‍കുട്ടി എപ്പോഴുമുള്ളതുപോലെ ഇപ്പോഴും ശക്തയായി തന്നെയുണ്ട്’ എന്നും മാലിക് ട്വിറ്ററില്‍ കുറിച്ചു.

മിര്‍സ മാലിക് എന്നാണ് കുട്ടിക്ക് നല്‍കിയിരിക്കുന്ന പേര്. ആണ്‍ കുട്ടിയാണ് ഉണ്ടാകുന്നതെങ്കില്‍ മിര്‍സ മാലിക് എന്നു പേരു നല്‍കുമെന്ന് ഇരുവരും നേരത്തെ ആരാധകരുമായി പങ്കുവെച്ചിരുന്നു.