മകൻ ഇസാന് ജന്മദിനാശംസകൾ; വികാരഭരിതമായ കുറിപ്പ് പങ്കുവെച്ച് സാനിയ മിർസയും ഷുഹൈബ് മാലിക്കും!!

October 30, 2023
Sania Mirza&Shoaib Malik wish son Izhaan on birthday

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും തങ്ങളുടെ മകൻ ഇസാന് ജന്മദിനാശംസകൾ നേർന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഒക്‌ടോബർ 30-ന് അഞ്ച് വയസ്സ് തികയുന്ന മകനായി സാനിയയും ഷുഹൈബും ദുബായിൽ ഒരു മിനി പ്രീ-ബർത്ത്‌ഡേ ആഘോഷം നടത്തിയിരുന്നു. (Sania Mirza&Shoaib Malik wish son Izhaan on birthday

മകനും കുടുംബങ്ങൾക്കൊപ്പമുള്ള ഫോട്ടോസും സാനിയ പോസ്റ്റ് ചെയ്തു. “ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രത്തിന് ജന്മദിനാശംസകൾ. എനിക്ക് ചുറ്റും എത്ര ഇരുണ്ടതാണെങ്കിലും, നിന്റെ പുഞ്ചിരി എല്ലാം മികച്ചതാക്കുന്നു. നിന്നെ നൽകി എന്നെ അനുഗ്രഹിച്ചതിന് ഞാൻ അല്ലാഹുവിനോട് വളരെ നന്ദിയുള്ളവനാണ്” എന്നാണ് സാനിയ കുറിച്ചത്.

Read also:‘ആറ് മാസം മുന്‍പ് നഷ്ടപെട്ട ആഭരണം മാലിന്യത്തിൽ, തിരികെ ഏൽപ്പിച്ച് ഹരിത കർമ്മ സേനാംഗം”; അഭിനന്ദവുമായി മന്ത്രി എംബി രാജേഷ്

“നിരുപാധികമായ സ്നേഹം യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നത് എന്ന് എന്നെ കാണിച്ചുതന്നതിന് നന്ദി. നിനക്ക് ഒപ്പം എന്റെ ഹൃദയം എന്നേക്കും ഉണ്ട്. ഉയരങ്ങളിലേക്കെത്താൻ നിന്റെ ചിറകുകൾ കണ്ടെത്താൻ സഹായിക്കുമ്പോൾ ഞാൻ നിന്നെ അൽപ്പം മുറുകെ പിടിക്കും. ഇൻ ഷാ അല്ലാഹ്, അള്ളാഹു എപ്പോഴും നിന്നെ അനുഗ്രഹിക്കട്ടെ” അവർ കൂട്ടിച്ചേർത്തു.

‘ഹാപ്പി ബെർത്ത്ഡേ ബീറ്റ. ബാബ നിന്നെ സ്നേഹിക്കുന്നു” എന്ന കുറിപ്പോടെ ഇസാന്റെ അഞ്ചാം ജന്മദിന ആഘോഷങ്ങളിൽ നിന്നുള്ള ഫോട്ടോകളും ഷുഹൈബ് മാലിക്ക് പോസ്റ്റ് ചെയ്തിട്ടുണ്ട്.

Story highlights – Sania Mirza&Shoaib Malik wish son Izhaan on birthday