മനോഹര നൃത്ത ചുവടുകളുമായി സരുൺ; വീഡിയോ കാണാം..

അടുത്തിടെ മലയാളികള്‍ ഏറെ ഇഷ്ടത്തോടെ ഏറ്റുപാടിയ ഗാനമാണ് ‘തീവണ്ടി’ എന്ന ചിത്രത്തിലെ ‘ജീവാംശമായ്…’ എന്നു തുടങ്ങുന്ന ഗാനം. ഈ ഗാനത്തിന് നൃത്തച്ചുവടുകളുമായി എത്തുകയാണ് സരുൺ രവീന്ദ്രൻ. നൃത്ത ലോകത്ത് പുരസ്കാരങ്ങളും പേരും പെരുമയുമൊക്കെയായി സ്വപ്നങ്ങളുടെ പടവുകളിലേക്ക് ചുവടുവെക്കുന്ന താരമാണ് സരുൺ.

ക്ലാസ്സിക്കൽ ഡാൻസിലും വെസ്റ്റേൺ ഡാൻസിലുമൊക്കെ തന്റെ കഴിവ് തെളിയിച്ച സരുൺ ഡാൻസിന്റെ പുതിയ തലങ്ങൾ തേടിപോകുകയാണിപ്പോൾ.

ചലച്ചിത്ര താരങ്ങൾക്കൊപ്പം നിരവധി വേദികൾ പങ്കിടുന്ന സരുണിന്റെ കിടിലൻ പെർഫോമനസ് കാണാം..