അമ്മയായി തകര്‍ത്ത് അഭിനയിച്ച് സൗഭാഗ്യ വെങ്കിടേഷ്; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ഡബ്‌സ്മാഷുകള്‍ക്കൊണ്ട് ഏറെ ആരാധകരെ നേടിയ താരമാണ് ചലച്ചിത്രതാരം താര കല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷ്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും താരമായിരിക്കുകയാണ് സൗഭാഗ്യ. ഇത്തവണ അമ്മയായി തകര്‍ത്തഭിനയിച്ചിരിക്കുകയാണ് താരം.

1977 ല്‍ പുറത്തിറങ്ങിയ ‘വിഷുക്കണി’ എന്ന ചിത്രത്തിലെ ‘മലര്‍ക്കൊടി പോലെ…’ എന്നു തുടങ്ങുന്ന ഗാനത്തിന് വയലിനിസ്റ്റ് ബാലഭാസ്‌കര്‍ തീര്‍ത്ത വയലിന്‍ സംഗീതത്തിന്റെ അകമ്പടിയോടെയാണ് സൗഭ്യാഗ്യയുടെ പ്രകടനം. ‘സ്വന്തം അമ്മയ്ക്കും ബാലഭാസ്‌കറിനും സമര്‍പ്പിക്കുന്നു’ എന്ന കുറിപ്പോടുകൂടിയാണ് സൗഭാഗ്യ തന്റെ ഡബ്‌സ്മാഷ് വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

സാമൂഹ്യമാധ്യമങ്ങളില്‍ നേരത്തെതന്നെ വൈറലായ സൗഭാഗ്യ വെങ്കിടേഷിന്റെ പുതിയ പ്രകടനവും സോഷ്യല്‍ മീഡിയ ഇരുകൈയും നീട്ടി സ്വീകരിച്ചു. നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ സൗഭാഗ്യയുടെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്.