അനൂപ് കൈപിടിച്ചപ്പോള്‍ വിജയലക്ഷ്മി പാടിക്കാണണം “കണ്മണി നീയെന്‍ കരം പിടിച്ചാല്‍ കണ്ണുകളെന്തിന് വേറെ”; വൈറലായി മഞ്ജുവിന്റെ ഫേസ്ബുക്ക് കുറിപ്പ്…

വൈക്കത്തിന്റെ മണ്ണിൽ വിജയ ലക്ഷ്മിയുടെ കൈപിടിക്കാൻ അനൂപ് എത്തിയപ്പോൾ കേരളക്കര ഒന്നാകെ ഇരുവർക്കും വേണ്ടി പ്രാർത്ഥിച്ചു….

ഇനി ഈ പാട്ടുകാരിക്ക് കൂട്ടായി മിമിക്രി കലാകാരനും ഉണ്ടാകുമെന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് മലയാളികൾ കേട്ടത്.

വൈക്കത്തെ മഹാദേവ ക്ഷത്രത്തിൽ വെച്ച് ഇന്നലെയായിരുന്നു വിജയ ലക്ഷ്മിയുടെ കഴുത്തിൽ അനൂപ് താലിചാർത്തിയത്. ഇരുവർക്കും വിവാഹാശംസകളുമായി നിരവധി പ്രമുഖർ എത്തി… സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ആശംസകൾ അർപ്പിച്ച ആയിരക്കണക്കിന് ആളുകൾക്കൊപ്പം വൈറലാവുകയാണ് മലയാളത്തിന്റ സ്വന്തം മഞ്ജു വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്.

“അനൂപ് കൈപിടിച്ചപ്പോള്‍ ഒരുപക്ഷേ വിജയലക്ഷ്മി മനസില്‍ പാടിക്കാണണം. “കണ്മണി നീയെന്‍ കരം പിടിച്ചാല്‍ കണ്ണുകളെന്തിന് വേറെ”..! വിജയലക്ഷ്മിക്കും അനൂപിനും വിവാഹമംഗളാശംസകളും പ്രാര്‍ഥനകളും…” എന്നായിരുന്ന മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്.

ശാരീരിക അസ്വസ്ഥതകളെ പാടി തോൽപ്പിച്ച് സംഗീതത്തിന്റെ ലോകത്ത് പുതിയ ചരിത്രം കുറിച്ച മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി… വിജയ ലക്ഷ്മിക്ക് കൂട്ടായി മിമിക്രി കലാകാരൻ അനൂപാണ്.  ചടങ്ങിൽ സിനിമ- മാധ്യമ രംഗത്തെ  നിരവധി ആളുകൾ പങ്കുചേർന്നു.

വിജയലക്ഷ്മിയുടെ സംഗീതത്തെ ഇഷ്ടപ്പെട്ടിരുന്ന അനൂപ് വിജയലക്ഷ്മിയെ തന്റെ ജീവിതസഖിയാക്കാൻ ക്ഷണിക്കുയായിരുന്നു. കലയെ സ്നേഹിക്കുന്ന വിജയലക്ഷ്മി അനൂപിന്റെ ക്ഷണത്തിന് സമ്മതം മൂളിയതോടെ ഇരുവരുടെയും വിവാഹത്തിന് വേദി ഒരുക്കുകയായിരുന്നു.

പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരയണന്‍ നായരുടെയും ലൈലാ കുമാരിയുടെയും മകൻ അനൂപ്.

‘സെല്ലുലോയിഡ്’ എന്ന ചിത്രത്തിലെ ”കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്” എന്ന ഗാനത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ വിജയലക്ഷ്മി പിന്നീട് നിരവധി സിനിമകളിൽ ഗാനങ്ങൾ ആലപിച്ചു. സെല്ലുലോയിഡിലെ ഗാനത്തിന് സംസ്ഥാന സർക്കാരിന്റെ സ്‌പെഷ്യൽ ജൂറി പുരസ്‌കാരം കരസ്ഥമാക്കിയ താരം “ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ ..”എന്ന ഗാനത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നേടി. പിന്നീട് നിരവധി വേദികളിൽ സംഗീതത്തിന്റെ മാധുര്യവുമായി എത്തിയ വിജയലക്ഷ്മി മലയാള സിനിമയിലെ ഒഴിച്ച് കൂടാനാവാത്ത ഗായകരിൽ ഒരാളാണ്.