‘നന്ദി ലാലേട്ടാ’; മോഹൻലാലിന് നന്ദി പറഞ്ഞ് വീരേന്ദ്രർ സേവാഗ്

മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലിന് നന്ദി പറഞ്ഞ് ക്രിക്കറ്റ് താരം വീരേന്ദ്രർ സേവാഗ്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഒരുകാലത്ത് അത്ഭുതത്തോടെ നോക്കി നിന്ന ഇന്ത്യൻ ബാറ്റ്സ്മാൻ വീരേന്ദ്രർ സേവാഗിന്റെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. ലോകം മുഴുവനുമുള്ള ക്രിക്കറ്റ് പ്രേമികൾ വീരുവിന് പിറന്നാൾ ആശംസകളുമായി എത്തിയതിന് പിന്നാലെയായിരുന്നു താരത്തിന് പിറന്നാൾ ആശംസകളുമായി മോഹൻലാൽ എത്തിയത്.

പിറന്നാൾ ആശംസകൾ നേർന്ന താരത്തിന്റെ ട്വീറ്റിന് പിന്നാലെ വീരുവിന്റെ മറുപടിയും എത്തി. ‘പ്രിയപ്പെട്ട ലാലേട്ടാ നന്ദി…’ എന്നായിരുന്നു വീരു ട്വിറ്ററിൽ കുറിച്ചത്. ഇതിന് പിന്നാലെ നിരവധി ലാലേട്ടൻ ഫാൻസും സേവാഗിന് പിറന്നാൾ ആശംസകളുമായി എത്തി.

കഴിഞ്ഞ ദിവസം 40- ആം പിറന്നാൾ ആയിരുന്നു വീരേന്ദ്രർ സേവാഗിന്. പതിനാല് വർഷത്തെ ക്രിക്കറ്റ് കരിയറിൽ 104 ടെസ്റ്റുകളിൽ നിന്നായി 23 സെഞ്ച്വറിയും 32 അർദ്ധ സെഞ്ച്വറിയുമായി 8586 റൺസാണ് വീരു ഇന്ത്യക്കായി നേടിയത്.