റോബോട്ടിക്‌സ് ഡാന്‍സിന്റെ അമ്പരപ്പിക്കുന്ന പ്രകടനവുമായി അഖില്‍; വീഡിയോ കാണാം

നൃത്തത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച കലാകാരനാണ് അഖില്‍ സുഗുമാരന്‍. മെക്കാനിക്കല്‍ എഞ്ചീനിയറായിരുന്ന അഖില്‍ ജോലി രാജിവെച്ച് ഇപ്പോള്‍ മുഴുവന്‍ സമയവും നൃത്തത്തിനു വേണ്ടി മാറ്റിവയ്ക്കുകയാണ്.

ആറാം ക്ലാസു മുതല്‍ തുടങ്ങിയത്ാണ് അഖിലിന് നൃത്തത്തോടുള്ള താല്‍പര്യം. വിവിധ വിദ്യാലയങ്ങളില്‍ നൃത്ത അധ്യപകനായും അഖില്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്.

കോമഡി ഉത്സവവേദിയിലെത്തിയ അഖില്‍ തന്റെ നൃത്തച്ചുവടുകള്‍കൊണ്ട് വിസ്മയിപ്പിച്ചു. റോബോട്ടിക്‌സ് നൃത്തമാണ് വേദിയില്‍ അഖില്‍ അവതരിപ്പിച്ചത്.