‘ഫുള്‍ ഓഫ് വെറൈറ്റീസു’മായി ഒരു അച്ഛനും മകനും; വീഡിയോ കാണാം

ഒരു നാടിന്റെ തന്നെ അഭിമാനതാരങ്ങളാണ് മണിയും മകന്‍ മനുരാജും. പാലക്കാടാണ് ഈ അച്ഛന്റെയും മകന്റെയും സ്വദേശം. വിസിലടിച്ച് പാട്ടുപാടുന്ന മണി മുപ്പത് മിനിറ്റ് നിര്‍ത്താതെ വിസില്‍ ചെയ്ത റെക്കോര്‍ഡും സൃഷ്ടിച്ചിട്ടുണ്ട്.

റോളര്‍ സ്‌കേറ്റിങ്ങില്‍ തന്റെ പ്രതിഭ തെളിയിച്ച കൊച്ചുമിടുക്കനാണ് മനുരാജ്. ലിംഗാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഈ കുട്ടിത്താരം ഇടംനേടിയിട്ടുണ്ട്. കലാകായിക മേഖലകള്‍ക്കു പുറമെ കാരുണ്യപ്രവര്‍ത്തന മേഖലയിലും നിറസാന്നിധ്യങ്ങളാണ് ഈ അച്ഛനും മകനും.

കോമഡി ഉത്സവവേദിയിലെത്തിയ ഇരുവരും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. തബല വായിച്ചുകൊണ്ട് വിസിലിംഗ് ചെയ്യുന്ന അച്ഛനും സ്‌കേറ്റിംഗ് ചെയ്തുകൊണ്ട് പാട്ടുപാടുന്ന മകനും പ്രേക്ഷകമനസുകളില്‍ വളരെ പെട്ടെന്നുതന്നെ ഇടം നേടി. തികച്ചും വിത്യസ്തമായ ഇരുവരുടെയും പ്രകടനത്തിന് മികച്ച കൈയടി നല്‍കി ആസ്വാദകര്‍.