കാലുകളെ കൈകളാക്കി പ്രണവ്; വീഡിയോ കാണാം

വൈകല്യങ്ങളെ പോരാടി തോല്‍പിക്കുന്ന കലാകാരനാണ് പ്രണവ്. കാലുകളാണ് പ്രണവിന് കൈകളും. ജനിച്ചപ്പോള്‍ മുതല്‍ക്കെ ഇരുകൈകളും പ്രണവിന് ഇല്ലായിരുന്നു. ചിത്രരചനയിലും സൈക്കിള്‍ ഓടിക്കുന്നതിലും പാട്ടുപാടുന്നതിലമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് ഈ കലാകാരന്‍.

നിരവധി കായികമത്സരങ്ങളിലും പങ്കെടുക്കാറുണ്ട്. അനവധി സമ്മാനങ്ങളും ഈ കലാകാരനെ തേടി എത്തി. മാതാപിതാക്കളും സുഹൃത്തുക്കളും നല്ല പിന്തുണയും നല്‍കുന്നുണ്ട് ഈ കലാകരന്.

ഉത്സവവേദിയിലെത്തിയ പ്രണവ് ആരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പാട്ടുപാടിയും കാലുകൊണ്ട് ചിത്രം വരച്ചുമെല്ലാം പ്രേക്ഷകഹൃദയത്തില്‍ ഇടംനേടി പ്രണവ്.

പ്രണവിന്റെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ കാണാം