മനോഹരമായ ഡാന്‍സുകൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച് ഒരു കലാകാരന്‍; വീഡിയോ കാണാം

October 19, 2018

നൃത്തത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച കലാകാരനാണ് പ്രശാന്ത്. പത്താം വയസുമുതല്‍ ആരംഭിച്ചതാണ് ഇദ്ദേഹത്തിന്റെ നൃത്തപഠനം. ആ പഠനം ഇന്നും തുടരുന്നുണ്ട് ഈ കലാകാരന്‍. നിരവധി മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഈ കലാകാരന് ഒട്ടനവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.

മനോഹരമായ തന്റെ നൃത്തച്ചുവടുകള്‍ക്കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പ്രകടനമാണ് പ്രശാന്ത് കാഴ്ചവെക്കുന്നത്. അഭിനയത്തിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമെ വിദേശരാജ്യങ്ങളിലും പ്രശാന്ത് നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

കോമഡി ഉത്സവവേദിയിലെത്തിയ പ്രശാന്ത് ഏവരെയും അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. വിത്യസ്തതകൊണ്ടും ഈ കലാകാരന്റെ നൃത്തം മികച്ചുനിന്നു.