രാജ്യസ്‌നേഹത്തിനൊപ്പം ഒരു പാട്ടു സ്‌നേഹവും; വീഡിയോ കാണാം

രാജ്യസേവനവും സംഗീതവും ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കുന്ന കലാകാരനാണ് പ്രീയേഷ്. കണ്ണൂരാണ് സ്വദേശം. ബാംഗ്ലൂരാണ് ആര്‍മിയില്‍ സേവനം ചെയ്യുന്നത്.

കുടുംബാംഗങ്ങളും ആത്മസുഹൃത്തുക്കളും ഇദ്ദേഹത്തിന് നല്‍കുന്ന പിന്തുണയും പ്രോത്സാഹനവും ചെറുതല്ല. നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹത്തിന്റെ പാട്ടുകള്‍ക്ക് ലഭിച്ചിട്ടുണ്ട്.

കോമഡി ഉത്സവവേദിയിലെത്തിയ പ്രിയേഷ് തന്റെ പാട്ടുകള്‍ക്കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചു. മനോഹരമായ സ്വരമാധുര്യം കൊണ്ട് ഉത്സവേദി പ്രിയേഷിന്റെ പാട്ടില്‍ സംഗീത സാന്ദ്രമായി.