മിമിക്രിയില്‍ തകര്‍പ്പന്‍ പ്രകടനവുമായി സഞ്ജീവ്; വീഡിയോ കാണാം

അനുകരണകലയില്‍ വിസ്മയകരമായ പ്രകടനമാണ് സഞ്ജീവ് കൃഷ്ണ എന്ന കലാകാരന്‍ കാഴ്ചവെക്കുന്നത്. പക്ഷി വളര്‍ത്തലിലും മത്സ്യം പിടക്കലിലുമെല്ലാം ഏറെ താല്‍പര്യമുള്ള ഈ കുട്ടിക്കലാകാരന്‍ പ്രകൃതിയിലെ ഓരോ ശബ്ദങ്ങളെയും കൃത്യതയോടെ നിരീക്ഷിക്കുന്നു. ആ ശബ്ദങ്ങളൊക്കെയും ഈ കലാകാരന്റെ അനുകരണകലയുടെ ഭാഗമാകാറുണ്ട്.

പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ സഞ്ജീവ് നിരവധി മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. അനവധി സമ്മാനങ്ങളും ഈ താരത്തെ തേടിയെത്തി. കണ്ണൂരാണ് സഞ്ജീവിന്റെ സ്വദേശം. മിമിക്രിക്കു പുറമെ കോല്‍ക്കളിയിലും പ്രതിഭ തെളിയിച്ചിട്ടുണ്ട് ഈ കലാകാരന്‍.

ഉത്സവ വേദിയിലെത്തിയ സഞ്ജീവ് മികവാര്‍ന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പക്ഷികളുടെയും മൃഗങ്ങളുടെയും യന്ത്രങ്ങളുടെയും ശബ്ദം യാഥാര്‍ത്ഥ്യമെന്നു തോന്നുംവിധമാണ് സഞ്ജീവ് കാഴ്ചവെച്ചത്. സഞ്ജീവിന് നിറഞ്ഞ കൈയടിയും പ്രേക്ഷകര്‍ സമ്മാനിച്ചു.