മനോഹരമായ നൃത്തച്ചുവടുകള്‍ക്കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന കലാകാരന്‍; വീഡിയോ കാണാം

October 24, 2018

നൃത്തലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് സരുണ്‍ രവീന്ദ്രന്‍. കേരളാ യൂണിവേഴ്‌സിറ്റിയുടെ ഈ വര്‍ഷത്തെ കലാപ്രതിഭാ പുരസ്‌കാരം നേടിയിട്ടുണ്ട് ഈ കലാകാരന്‍. സാമൂഹ്യമാധ്യമങ്ങളിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു സരുണിന്റെ നൃത്ത പ്രകടനങ്ങള്‍.

നിരവധി വേദികളില്‍ നൃത്ത വിസ്മയങ്ങള്‍ സൃഷ്ടിക്കാറുള്ള സരുണ്‍ ഇന്ന് നല്ലൊരു നൃത്ത അധ്യാപകന്‍ കൂടിയാണ്. നിരവധി നൃത്തരൂപങ്ങള്‍ ഒരുമിച്ച് കൊണ്ടുപോകുന്നതിലും ഈ കലാകാരന്‍ മികവ് തെളിയിച്ചിട്ടുണ്ട്.

കോമഡി ഉത്സവ വേദിയിലെത്തിയ സരുണ്‍ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നൃത്ത വിസ്മയമാണ് കാഴ്ചവെച്ചത്. സെമി ക്ലാസിക്കല്‍ ഫ്യൂഷനാണ് വേദിയില്‍ സരുണ്‍ അവതരിപ്പിച്ചത്.