ഇരുട്ടിന്റെ ലോകത്തുനിന്നും സംഗീതത്തിന്റെ വെളിച്ചത്തിലേക്ക്; വീഡിയോ കാണാം

ഇരുട്ടിന്റെ ലോകത്തു നിന്നും സംഗീതത്തിന്റെ വെളിച്ചത്തിലേക്ക് ചുവടുവെച്ച കലാകാരനാണ് ശിവരാജ്. പാലക്കാട് ജില്ലയിലെ കാരക്കാടാണ് ഈ കലാകാരന്റെ സ്വദേശം. നിരവധി വേദികളില്‍ തന്റെ കലാപരമായ മികവ് പുറത്തെടുത്ത് ഒട്ടനവധി സമ്മാനങ്ങളും നേടിയിട്ടുണ്ട് ഈ പാട്ടുകാരന്‍.

ജീവിതത്തിലെ വൈകല്യങ്ങളോടും വെല്ലുവിളികളോടും തോല്‍വി സമ്മതിക്കാന്‍ തയാറായിരുന്നില്ല ഇദ്ദേഹം. മനോഹരമായ തന്റെ സ്വരമാധുര്യം കൊണ്ട് ആസ്വാദകഹൃദയങ്ങളില്‍ ഇടം നേടിയ പാട്ടുകാരനാണ് ശിവരാജ്.

സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ല. എങ്കിലും അതിമനോഹരമായി ശിവരാജ് പാട്ടുകള്‍ പാടും. നാടന്‍പാട്ടുകളില്‍ ആരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് ശിവരാജ് കാഴ്ചവെക്കുന്നത്. കോമഡി ഉത്സവവേദിയിലെത്തിയ ശിവരാജ് കലാഭവന്‍ മണിയുടെ പാട്ട് പാടി വേദി സംഗീത സാന്ദ്രമാക്കി.