ശരിക്കും ഇതാരുടെയാണ് ? ആരാണ് ഇതിന് ഉത്തരവാദി? നിറയെ സസ്‌പെൻസും, നർമ്മ മുഹൂർത്തങ്ങളുമായി യുവധാരയുടെ പുതിയ വീഡിയോ

കുറഞ്ഞ കാലയളവുകൊണ്ട് മലയാളി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ വെബ് സീരീസാണ് യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്. ചിരിയിൽ ചിന്തയുടെ വിപ്ലവം സൃഷ്ടിക്കുന്ന നിരവധി കഥാമുഹൂർത്തങ്ങളുമായി പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് എത്തുന്ന വെബ് സീരിസിന്റെ പുതിയ എപ്പിസോഡും ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കിയതാണ്.

ഷിബു അണ്ണനെ കാണാനെത്തിയ ആ പെൺകുട്ടി ആരാണ്? എന്താണ് അവളുടെ ഉദ്ദേശം..? എല്ലാവരും പറയുന്ന പോലെ ഈ ഗർഭത്തിന്റെ ഉത്തരവാദി ശെരിക്കും ഷിബു അണ്ണനാണോ? അതോ കൊക്കു പറയുന്ന പോലെ ഇത് കൊക്കുവിന്റെ ആണോ…?

രസകരമായ നിമിഷങ്ങളും നിറയെ സസ്പെൻസുകളുമായി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പുതിയ എപ്പിസോഡ്  കാണാം..